BUSINESSTECHNOLOGY

നോക്കിയ X30 5ജി ഇന്ത്യയിൽ വില്പനയ്ക്കെത്തും; വിലയാണ് ഗംഭീരം.!

നോക്കിയ X30 5ജി ഫെബ്രുവരി 20 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം കമ്പനി സ്ഥീരികരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബെർലിനിൽ നടന്ന ഐഎഫ്എ 2022 ഇവന്റിലാണ് നോക്കിയ X30 5ജി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഇത് ഒരു സ്നാപ്ഡ്രാഗൺ 695 5ജി SoC ആണ്, ഒപ്പം 8ജിബി വരെ റാമുമുണ്ട്. 

നോക്കിയ X30 5ജിയ്ക്ക് 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ 33W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെ 4,200mAh ബാറ്ററിയും പായ്ക്ക് ചെയ്യുന്നുണ്ട്.മൂന്ന് വർഷത്തെ ആൻഡ്രോയിഡ്, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോണിന്റെ വില എത്രയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നോക്കിയ ബ്രാൻഡ് ലൈസൻസി എച്ച്എംഡി ഗ്ലോബൽ കഴിഞ്ഞ വർഷമാണ് സെപ്റ്റംബറിൽ നടന്ന ഐഎഫ്എ 2022 ഇവന്റിൽ നോക്കിയ X30 5ജി അവതരിപ്പിച്ചത്. യൂറോപ്യൻ വിപണികളിൽ സ്മാർട്ഫോണിന്റെ വില EUR 529 (ഏകദേശം 42,000 രൂപ) മുതലാണ് ആരംഭിക്കുന്നത്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇത് 6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരുന്നതാണ്. 

ഇന്ത്യയിലെ നോക്കിയ X30 5ജിയുടെ സവിശേഷതകൾ യൂറോപ്യൻ വേരിയന്റിന് സമാനമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന സ്‌മാർട്ട്‌ഫോൺ 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്‌സ് റിഫ്രഷിങ് നിരക്കും 700 നിറ്റ് വരെ ഹൈ ബ്രൈറ്റ്നസും ഉൾപ്പെട്ടിട്ടുണ്ട്. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഉണ്ട്. സ്മാർട്ട്‌ഫോണിന് സപ്പോർട്ട് നല്കുന്നത് സ്‌നാപ്ഡ്രാഗൺ 695 5ജി SoC ആണ്.

50 മെഗാപിക്സൽ പ്യുവർവ്യൂ ഒഐഎസ് പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നോക്കിയ X30 5ജി അവതരിപ്പിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 16 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും ഫോണിലുണ്ട്.

Related Articles

Back to top button

You cannot copy content of this page