തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം അറിയിപ്പ്

ശുദ്ധം കുടിനീർ
(ജലജന്യരോഗ പ്രതിരോധ പരിപാടി)
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു കുടിവെള്ള പദ്ധതികൾ എന്നിവിടങ്ങളിലെ കുടിവെള്ള ടാങ്കുകൾ മാർച്ച് 17ന് ഞായറാഴ്ച എല്ലാവരും ശുചീകരിക്കുക.
സംസ്ഥാനത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തത്തിൽ നിന്നും രക്ഷ നേടാവുന്നതാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. കൃത്യസമയത്തുള്ള ചികിത്സയും ശരിയായ വിശ്രമവും കൊണ്ട് രണ്ടാഴ്ച്ചയിൽ രോഗമുക്തി ലഭിക്കും. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷനേടാൻ സാധിക്കും. അതിനാല്‍ എല്ലാവരും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
⭕തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
⭕കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക.
⭕ഭക്ഷണത്തിനു മുൻപും മലമൂത്ര വിസർജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
⭕രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക.