സമഗ്ര ഗുണമേൻമാവർഷം 2024-25 പദ്ധതി “നാമ്പ് “നു തുടക്കമായി

മുക്കം: സമഗ്ര ഗുണമേൻമാവർഷം 2024 – 25 “നാമ്പ് ” പദ്ധതിയുടെ ഭാഗമായി താഴക്കോട് ഗവ:. എൽ.പി സ്കൂളിൽ വെച്ച് നടന്ന സ്കൂൾതല വിലയിരുത്തലും ഭൗതിക സാഹചര്യങ്ങളുടെ സ്കൂൾതല മോണിറ്ററിംഗും തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ എം എൽ എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിലേക്ക് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ പി.ടി ബാബു, അറിയിച്ചു. സ്കൂളിൽ ഇനിയും ആവിഷ്കരിക്കേണ്ടുന്ന ‘സമഗ്ര ഗുണമേൻമാവർഷ പരിപാടികൾ’ സജീവമാക്കാനും തീരുമാനിച്ചു. മുഴുവൻ രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യനാരായണൻ മാസ്റ്റർ, വാർഡ് കൗൺസിലർ പ്രജിത പ്രദീപ്, താഴക്കോട് ഗവ.എൽ.പി സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ യൂനുസ് പുത്തലത്ത്, ശ്രീ.രാമചന്ദ്രൻ മാസ്റ്റർ, എ.വി സുധാകരൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് സി.കെ ജയതി, പി.ടി.എ പ്രസിഡണ്ട് അബ്ദുറഹിമാൻ പി, എസ്.എം.സി ചെയർമാൻ സൽമാനുൽ ഫാരിസ്, ഷമീമ കെ പി . രബിത ടി, അമീന കെ.ടി. എന്നിവർ സംസാരിച്ചു.