KERALA NEWS

ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി

അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും അത്യന്തം അപകടകരം തന്നെ.  ഇരുചക്രയാത്രക്കാരൻ ഒറ്റയ്ക്കായതിനാലും ഹെൽമെറ്റ് കൃത്യമായി ധരിച്ചിരുന്നതിനാലും മാത്രം ഒരു ജീവഹാനി ഒഴിവായെന്നും എംവിഡി പറയുന്നു.

നമ്മുടെ ദേശീയപാത നാലുവരി, ആറുവരിപാതകളായി സംസ്ഥാനത്തുടനീളം പൂർത്തിയായി വരുന്നു. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന ബാഹുല്യം കൂടിയ സംസ്ഥാനമാണ് നമ്മുടേത്. സ്ഥലപരിമിതിമൂലം സർവീസ് റോഡുകളോ സമാന്തരപാതകളോ മിക്ക സ്ഥലത്തും കുറവായ ദേശീയപാത കൂടിയാണ് ആയതിനാൽ പ്രാദേശികാവശ്യത്തിനും മറ്റുമായി എല്ലാത്തരം വാഹനങ്ങളും ഈ ബഹുനിരപാതകളെത്തന്നെ ആശ്രയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ഇത്തരം പാതകളിൽ ലെയിൻ ട്രാഫിക് ചട്ടങ്ങളും മര്യാദകളും കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നും മുന്നറിയിപ്പ് നൽകി. 

എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 ദൃശ്യത്തിൽ കാണുന്ന തരത്തിലുള്ള മറികടക്കൽ ഇന്നൊരു സ്ഥിരം കാഴ്ചയാണ് ; ബഹുനിരപാതകളിൽ പുതിയൊരു ശീലവുമാണ്, റോഡിലെ, SOLO ബോഡിക്കാരായ ‘കുഞ്ഞന്മാരേ’പ്പറ്റിയും ഒരു കരുതൽ എപ്പോഴുമുണ്ടാകണം. ഈ ടെയിൽഗേറ്റിംഗും ഇത്തരത്തിലുള്ള ഓവർടേക്കിംഗും അത്യന്തം അപകടകരം തന്നെ
ഇരുചക്രയാത്രക്കാരൻ ഒറ്റയ്ക്കായതിനാലും ഹെൽമെറ്റ് കൃത്യമായി ധരിച്ചിരുന്നതിനാലും മാത്രം ഒരു ജീവഹാനി ഒഴിവായി……!!
എത്ര അത്യാവശ്യമെങ്കിലും സുരക്ഷിതമായി, ലെയിൻ ട്രാഫിക് (LANE TRAFFIC) ചട്ടങ്ങൾ പാലിച്ചു മാത്രം ഓടിച്ചു ശീലിക്കുക
വലതുവശത്തെ ട്രാക്ക് മറികടക്കാൻ മാത്രം ഉപയോഗിക്കുക
അത്യാവശ്യ യാത്രയല്ലെങ്കിൽ ഇടതുവശത്തെ ട്രാക്ക് മാത്രം ഉപയോഗിക്കുക
അത്യാവശ്യക്കാർക്ക് വലതുവശത്തുകൂടെ സുരക്ഷിതമായി കടന്നുപോകാൻ വഴി നൽകി വാഹനം ഓടിക്കാൻ ശീലിക്കുക
ലെയിൻ മാറുമ്പോൾ ഇൻഡിക്കേറ്ററുകൾ മുൻകൂറായി ഇടാനും ഉടനെ ഓഫാക്കാനും മറക്കാതിരിക്കുക
ഇരുചക്ര വാഹനയാത്രക്കാർ, സ്വന്തം പരിമിതിയും പരിധിയും അപകടസാദ്ധ്യതയും മനസ്സിലാക്കി, വലതുട്രാക്കിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കുക
ഇരുചക്രവാഹനങ്ങൾ ഇടതുട്രാക്കിൻ്റെ പരമാവധി ഇടതുവശം ചേർന്ന് മാത്രം ഓടിക്കുക
LANE അഥവാ വരികളുടെ പരിധി സൂചിപ്പിക്കുന്ന ഇടവിട്ട LINE അഥവാ വരകകൾക്ക് ചേർന്നുള്ള യാത്രയും പൂർണ്ണമായും ഒഴിവാക്കുക
നമ്മുടെ ദേശീയപാത നാലുവരി ആറുവരിപാതകളായി സംസ്ഥാനത്തുടനീളം പൂർത്തിയായി വരുന്നു. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന ബാഹുല്യം കൂടിയ സംസ്ഥാനമാണ് നമ്മുടേത്. സ്ഥലപരിമിതിമൂലം സർവ്വീസ് റോഡുകളോ സമാന്തരപാതകളോ മിക്ക സ്ഥലത്തും കുറവായ ദേശീയപാത കൂടിയാണ്
ആയതിനാൽ പ്രാദേശികാവശ്യത്തിനും മറ്റുമായി എല്ലാത്തരം വാഹനങ്ങളും ഈ ബഹുനിരപാതകളെത്തന്നെ ആശ്രയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം
ഇത്തരം പാതകളിൽ ലെയിൻ ട്രാഫിക് ചട്ടങ്ങളും മര്യാദകളും കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളു.
സ്പേസ് കുഷൻ അഥവാ സുരക്ഷിത അകലം മുന്നിലേയ്ക്ക് മാത്രമല്ല വശങ്ങളിലേയ്ക്കും ശീലിച്ച് ഓടിച്ചാൽ മാത്രമേ അതിവേഗയാത്രകൾ സുരക്ഷിതവും സുഗമവും ആവുകയുള്ളു…
ജസ്റ്റ് റിമംബർ ദാറ്റ്

Related Articles

Back to top button

You cannot copy content of this page