LOCAL NEWSTHIRUVAMBADY
കാർഷികയന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ്
തിരുവമ്പാടി : സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി തിരുവമ്പാടിയിൽ ആരംഭിച്ച കാർഷികയന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജോബി ജോസഫ് അധ്യക്ഷനായി. വി.എസ്. മുഹമ്മദ് ഫാസിൽ, ബി.ജെ. സീമ, ടി.എം. രാധാകൃഷ്ണൻ, ഡോ. പ്രിയാ മോഹൻ എന്നിവർ സംസാരിച്ചു.നവംബർ 15 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ കൊടുവള്ളി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും കൊടുവള്ളി നഗരസഭയിലെയും കർഷകരുടെ കേടുപാടായ എല്ലാ കാർഷികയന്ത്രങ്ങളുടെയും (പെട്രോൾ/ഡീസൽ എൻജിനുകൾ മാത്രം) അറ്റകുറ്റപ്പണികൾ തീർത്തുനൽകും. സേവനം തികച്ചും സൗജന്യമാണ്.ഫോൺ: 9383471820