മറിയപ്പുറം കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് അടിയന്തിരമായി ശുദ്ധീകരിക്കണം :എൽഡിഎഫ്
തിരുവമ്പാടി: നൂറു കണക്കിനു പാവപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയമായ മറിയപ്പുറം – പാച്ചൻ കന്ന് ശുദ്ധജല പദ്ധതി ആടിയന്തിരമായി ശുദ്ധീകരിക്കാനും ചുറ്റുമതിൽ കെട്ടാനും ഗ്രാമ പഞ്ചായത്ത് തയ്യാറാകണമെന്ന് എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസത്തെ പെരുമഴയിൽതോടു നിറയെ മലവെള്ളം വരികയും തന്മൂലം പദ്ധതിയുടെ കിണർ മലിനജലം മൂലം നിറഞ്ഞു കവിയുകയുമായിരുന്നു.2005-2010 – കാലത്തെ പഞ്ചായത്ത് ഭരണസമിതിയാണ്, ഇവിടെ കുടിവെള്ള പദ്ധതി സ്ഥാപിച്ചത്.എന്നാലിപ്പോൾപദ്ധതിയുടെ അറ്റകുറ്റപ്പണികളും ജല ശുദ്ധീകരണവും നടത്താൻ ഗ്രാമ പഞ്ചായത്തു തയ്യാറാകുന്നില്ല.അടിയന്തിരമായി കുളത്തിലെ ജലം ശുചീകരിച്ചില്ലെങ്കിൽപകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുമുണ്ട്.പദ്ധതി പ്രദേശം എൽഡിഎഫ് നേതാക്കളായ ജോളി ജോസഫ്, C.ഗണേഷ് ബാബു,എന്നിവർ സന്ദർശിച്ചു.ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തു സെക്രട്ടറിക്ക് പരാതി നൽകി.