LOCAL NEWS

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇന്ന് മുക്കത്ത്

മുക്കം : വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച മുക്കത്തെത്തും. വൈകീട്ട് മൂന്നിന് തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, മുന്നണിനേതാക്കളായ പി. സന്തോഷ് കുമാർ എം.പി., സ്റ്റീഫൻ ജോർജ്, വി. കുഞ്ഞാലി, മുക്കം മുഹമ്മദ്, ലിന്റോ ജോസഫ് എം.എൽ.എ. എന്നിവർ സംസാരിക്കും. മുക്കം മേഖല മൾട്ടി പർപ്പസ് സൊസൈറ്റിക്ക് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായും പതിനായിരത്തിലേറെപ്പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

റാലിയിൽ പങ്കെടുക്കാൻ അഗസ്ത്യൻമുഴി വഴി വാഹനത്തിൽ വരുന്നവർ മുക്കം അഭിലാഷ് ജങ്ഷനിൽ ഇറങ്ങണം. നോർത്ത് കാരശ്ശേരി വഴി വരുന്നവർ മുക്കം പാലത്തിനു സമീപവും കൂടങ്ങരമുക്ക് വഴി വരുന്നവർ മുക്കം കടവ് പാലത്തിനു സമീപവും ഇറങ്ങി ചെറുപ്രകടനങ്ങളായി ഓഡിറ്റോറിയത്തിൽ എത്തണം.

Related Articles

Back to top button

You cannot copy content of this page