LOCAL NEWSMUKKAM
കലാപരിപാടികളും ചിത്രരചന മത്സരവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
മുക്കം:ലോകഭിന്നശേഷി ദിനചാരണത്തിന്റെ ഭാഗമായി മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. കെഎംസിടി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും ആഘോഷങ്ങളിൽ പങ്കുചേർന്നു. കലാപരിപാടികളും ചിത്രരചന മത്സരം ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികൾ സ്കൂൾ മാനേജർ സി ഹാരിസ് ഉദ്ഘാടനം ചെയ്തു. എച്ച് എം. കെ ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾക്ക് കെഎംസിടി നഴ്സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡി ആശ, ലക്ചറർ സ്വപ്ന സി എൻ , ടി പ്രഭാകരൻ, ആവന്തിക എന്നിവർ നേതൃത്വം നൽകി.