ഭിന്നശേഷി സ്നേഹ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി:അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തൊടനുബന്ധിച്ച് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിൽ വെച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈക്കാവ് സെൻ്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൻ്റെ പങ്കാളിത്തത്തോടെ ഭിന്നശേഷിക്കാരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ജ്ഞാനോദയ സ്കൂൾ പ്രിൻസിപ്പാൾ ഫാ. റെജി കോലാനിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ സ്വാഗതം അർപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, മെമ്പർമാരായ ചിന്നമ്മ മാത്യൂ വായ്ക്കട്ട്, വാസുദേവൻ മാസ്റ്റർ, ലീലാമ്മ കണ്ടത്തിൽ, റോസ്‌ലി മാത്യു, ബിന്ദു ജോർജ്, റീന സാബു, ഷാജി മുട്ടത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഡോണ ഫ്രാൻസിസ് ബിആർസി ടീച്ചർമാർ എന്നിവർ നേതൃത്വം നൽകിസംഗമത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വിവിധ കലാപരിപാടികൾ നടന്നു. മാനാംങ്കുന്ന് ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയ സ്നേഹവിരുന്നോടെ സ്നേഹ സംഗമം അവസാനിച്ചു