LOCAL NEWSNews

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ കരാട്ടെ പരിശീലനത്തിന് തുടക്കമായി

കാരശ്ശേരി:കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ കരാട്ടെ പരിശീലനത്തിന് തുടക്കമായി കാരശ്ശേരി എച്ച്. എൻ.സി.കെ എം എ യു പി സ്കൂളിലാണ് പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനത്തിന് തുടക്കമായത്.വിദ്യാർത്ഥികൾക്ക് ഏകാഗ്രതയും ഓർമ്മശക്തിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായികരാട്ടെ പരിശീലനം നൽകുന്നു. സ്വയം പ്രതിരോധം എന്നതിലപ്പുറം വഴിതെറ്റുന്ന മനസ്സിനെ ശരിയായ ദിശയിൽ പിടിച്ചു നിർത്താനും ഇതിലൂടെ സാധിക്കുന്നു.

ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിൽ വെച്ച് നടക്കുന്ന പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസികോന്മേഷം വളർത്തുന്നതോടൊപ്പം ശാരീരിക ബലം വളർത്തുന്നതിനും ധൈര്യവും ക്ഷമാശീലവും ഉള്ള ഉത്തമ പൗരൻമാരാക്കി മാറ്റാനും സാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുക്കം എ ഇ ഒ പി. ഓംകാരനാഥൻ അഭിപ്രായപ്പെട്ടു.

പി ടി എ പ്രസിഡണ്ട് പി.രജീഷ് ആധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, മാനേജർ ഡോ.എൻ.എംഅബ്ദുൽ മജീദ്, ഫൗസിയ മുജീബ്, ടി. മധുസൂദനൻ , നടുക്കണ്ടി അബൂബക്കർ , പി കെ സി മുഹമ്മദ്, കെ.പി ഖാലിദ്, വി.പി. ഷിഹാബ്, കെ.ശിവദാസൻ , എം.മുഹമ്മദ് താഹ, ഷാഹിർ പി.യു തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് പഠിതാക്കളുടെ കരാട്ടെ പ്രദർശനവും അരങ്ങേറിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗതുകമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com