
തിരുവമ്പാടി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിരുവമ്പാടിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ മൗന ജാഥയും പൊതുയോഗവും ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷനായി.
ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ജോളി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ജിജി ഇല്ലിക്കൽ, അബ്രഹം മാനുവൽ, ടി. ജെ. കുര്യാച്ചൻ, കെ.എ. അബ്ദുറഹ്മാൻ, ഷിനോയി അടക്കാപ്പാറ, ജോസ് പൈമ്പിള്ളിൽ, കോയപുതുവയലിൽ, ഗോപിലാൽ, ബേബി മണ്ണംപ്ലാക്കൽ, അബുബക്കർ മൗലവി, റോബർട്ട് നെല്ലിക്കത്തെരുവിൽ, ലത്തീഫ് സഫാഹി, പ്രസാദ് കല്ലിങ്കൽ എന്നിവർ സംസാരിച്ചു



