LOCAL NEWS

നേർച്ചപ്പെട്ടി തകർത്ത് പണം കവർന്ന കേസിൽ പ്രതി പിടിയിൽ

കുന്ദമംഗലം: മടവൂർ സി.എം മഖാമിൽനിന്ന് നേർച്ചപ്പെട്ടി തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ. പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ. ഹനീഫയാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.

ഈ മാസം 11നാണ് മോഷണം നടന്നത്. അന്ന് വൈകീട്ട് 7.30ഓടെ പ്രതി മഖാമിനുള്ളിൽ കയറി നേർച്ചപ്പെട്ടി തകർത്ത് ഒരു ലക്ഷം രൂപയോളം മോഷ്ടിച്ച് സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. മഖാം അധികൃതർ കുന്ദമംഗലം പൊലീസിൽ നൽകിയ പരാതിയെതുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി മടവൂരിൽനിന്ന് പിടിയിലായത്.

കുന്ദമംഗലം പൊലീസ് എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രാഥമിക തെളിവെടുപ്പിൽ പ്രതിയിൽനിന്ന് കുറച്ച് പണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com