
കോടഞ്ചേരി ഗവ. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ ബാച്ച് മുതലുള്ള പൂർവ വിദ്യാർത്ഥി കളും മുൻ അധ്യാപക – അനധ്യാപക ജീവനക്കാരും ഒത്തുകൂടി.
രാവിലെ 10 മണിക്ക് തുടങ്ങിയ മീറ്റ് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡോ ഷബീർ കെ പി, ഡോ ഇബ്രാഹിം വൈ സി, അലക്സ് തോമസ് ചെമ്പകശേരി,ഡോ ഒ യു അഗസ്തി, വി ഡി ജോസഫ്, വാസു വി എൻ, ഡോ ഫ്രാൻസി , പ്രൊഫ പി ടി സുലൈമാൻ, പ്രൊഫ കെ ഡി ജോസഫ്, ഡോ ജയശ്രീ എസ്, ഡോ അൽഫോൺസാ സേവ്യർ, അഷ്‌റഫ് കെ പി എന്നിവർ സംസാരിച്ചു.
കോളേജിന്റെ രൂപീകരണ സമയത്തെ സ്പോൺസറിങ് കമ്മിറ്റി യിലെ മെമ്പർ മാരായിരുന്ന വി ഡി ജോസഫ്, ഡോ ഒ യു അഗസ്തി, കോളേജിലെ പ്രഥമ വിദ്യാർത്ഥി യായി പ്രവേശനം നേടിയ ശ്രീ വി എൻ വാസു എന്നിവരെ ആദരിച്ചു.
പൂർവ വിദ്യാർത്ഥി അഡ്വ ടി പി എ നസീർ രചിച്ച പുസ്തകം രചയിതാവ് എം എൽ എ ക്ക് കൈമാറി. വിവിധ ബാച്ചുകളിൽ നിന്നായി ആയിരത്തിലധികം പൂർവ വിദ്യാർത്ഥി കളും അമ്പതോളം മുൻ അധ്യാപക അനധ്യാപക ജീവനക്കാരും പങ്കെടുത്തു.
ബാച്ച് തിരിഞ്ഞുള്ള ചർച്ചകൾ, കലാ പരിപാടി കൾ, ബയോ ഡൈവേഴ്സിറ്റി റിസേർവ് സന്ദർശനം എന്നിവയും പരിപാടി യുടെ ഭാഗമായി നടന്നു.
എല്ലാ വർഷവും ജനുവരി 26 ന് അലുംനി മീറ്റ് നടത്താൻ തീരുമാനിച്ചാണ് മീറ്റ് പിരിഞ്ഞത്.
ഐ ക്യു എ സി (IQAC ) യുടെ യും അലുംനി അസോസിയേഷൻ ന്റെ യും ആഭിമുഖ്യത്തിൽ വാക മരത്തണലിൽ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് ഡോ ഷബീർ കെ പി, ഡോ മോഹൻദാസ് എ, പ്രൊഫ ഷിബു ജോസഫ്, അഷ്‌റഫ് കെ പി, ജിജോ ജോർജ്, വിജീഷ്, പ്രജിത്ത് ലാൽ, മാർട്ടിൻ യേശുദാസ് എന്നിവർ നേതൃത്വം നൽകി.



