KOODARANCHILOCAL NEWS

ഫെബ്രുവരി 20 മുതൽ കൂടരഞ്ഞിയിൽ വാഹന ഗതാഗതം നിയന്ത്രണം

കോടഞ്ചേരി-കക്കാടംപോയിൽ റോഡ് (34.കി.മീ) മലയോര ഹൈവെ കോടഞ്ചേരി കക്കാടം പോയിൽ റോഡ് പ്രവൃത്തിയുടെ ഭാഗമായി കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷൻ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കലുങ്ക് പുനർനിർമ്മാണത്തിനുവേണ്ടി കൂടരഞ്ഞി- കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷൻ റോഡിൽ ഫെബ്രുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഇത് വഴി പോകുന്ന വാഹനങ്ങൾ കൂടരഞ്ഞി -കരിങ്കുറ്റി ബൈപ്പാസ് റോഡ് വഴി കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com