LOCAL NEWS

ആദ്യം റോഡുപണി, പിന്നെ ഗോളടി!; റോഡുപണിക്ക് വന്ന ജാർഖണ്ഡുകാർ സെവൻസ് കളിക്കാനും

കരുവാരകുണ്ട് :റോഡുപണിക്കു വന്ന ജാർഖണ്ഡ് തൊഴിലാളികൾ ഫുട്ബോൾ മൈതാനത്ത് തിളങ്ങുന്നു. കുട്ടത്തി ഓസ്കാർ ക്ലബ് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ 2 ജാർഖണ്ഡ് ടീമുകളാണ് പങ്കെടുത്തത്. ഇന്നലെ ജാർഖണ്ഡ് എഫ്സിയും കിഴക്കേത്തല നോവൽറ്റി ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിൽ സമനില പാലിച്ച ജാർഖണ്ഡ് പെനൽറ്റി ഷൂട്ടൗട്ടിൽ പുറത്തായി.മലയോര പാത നിർമാണത്തിന് വന്ന ഇവർ കുട്ടത്തിയിലാണ് താമസിക്കുന്നത്. അമ്പലക്കുന്നിൽ നടക്കുന്ന പന്തുകളി കാണാനെത്തിയ തൊഴിലാളികളെ സംഘാടകർ മത്സരത്തിനിറക്കുകയായിരുന്നു. ഞായറാഴ്ച ദിവസങ്ങളിലാണ് ജാർഖണ്ഡുകാർക്ക് മത്സരം നടത്തുന്നത്. അതിഥിത്തൊഴിലാളികളുടെ കളിയുണ്ടെങ്കിൽ കാണികൾ കൂടുന്നതായി സംഘാടകർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com