LOCAL NEWS

വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളായ ആനക്കാംപൊയിൽ ഗവ: എൽപി സ്കൂളിലും തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിലും പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി.ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചത്. ചപ്പാത്തി, വെള്ളപ്പം, നൂൽപുട്ട്, ഉപ്പുമാവ്, ഇഡലി എന്നിവയാണ് വിഭവങ്ങൾ.തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം ‘ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ ലിസി സണ്ണി, എ പി ബീന,എസ് എം സി ചെയർമാൻ പി ജിഷി, എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക കെ എസ് രഹന മോൾ സ്വാഗതവും, പിടിഎ പ്രസിഡണ്ട് സുരേഷ് തൂലിക നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com