LOCAL NEWSMUKKAM

കോൺഗ്രസ് പ്രവർത്തകർ മുക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു

മുക്കം: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. മുക്കം കോപ്പറേറ്റീവ് ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആലിൻ ചുവട്ടിൽ സമാപിച്ചു.

പ്രതിഷേധ പ്രകടനത്തിന് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ടി അഷ്റഫ്, ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ ആൻറണി, എം മധു മാസ്റ്റർ, സമാന്‍ ചാലൂളി, അഷ്റഫ് കൊളക്കാടൻ, മുഹമ്മദ് പാതിരിപ്പറമ്പൻ, എം.കെ മമ്മദ്, കെ.ടി മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com