രാഹുൽ ഗാന്ധി എം. പിക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുക്കത്ത് മാർച്ച് നടത്തി

മുക്കം:രാഹുൽ ഗാന്ധി എം. പിക്ക് പിന്തുണയർപ്പിച്ച് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിലെ രാഹുൽ ഗാന്ധി എം. പിയുടെ ഓഫീസ് മുതൽ മുക്കം വരെ മാർച്ച് നടത്തി.
മാർച്ച് കെ. പി. സി. സി മെമ്പർ കെ. ടി അജ്മൽ ഉദ്ഘാടനം ചെയ്തു,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ കെ. പി സൂഫിയാൻ അധ്യക്ഷത വഹിച്ചു,
മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ടി അഷ്‌റഫ്, ജവഹർ ബാൽ മഞ്ച് നാഷണൽ കോർഡിനേറ്റർ അഡ്വ മുഹമ്മദ് ദിഷാൽ, വി. എൻ ജംനാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. പി സ്മിത, അലക്സ് തോമസ്, റീന പ്രകാശ്, ജുനൈദ് പാണ്ടികശാല, ജിൻസി ജോൺസൺ, നിഷാബ് മുല്ലോളി, അമൽ തമ്പി എന്നിവർ സംസാരിച്ചു .
റാലിക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡല ഭാരവാഹിളായ നിഷാദ് വീച്ചി, മുൻദിർ ചേന്ദമംഗല്ലൂർ, ജംഷിദ് ഒളകര, സവിജേഷ് മണാശ്ശേരി, സന്ദീപ്, കമറു കാക്കവയൽ, മണ്ഡലം പ്രസിഡന്റുമാരായ ഷാനിബ് ചോണാട്, നിഷാദ് മുക്കം, ജോർജ്കുട്ടി, ജംഷിദ്, അജ്മൽ യു. സി,റിയാസ് കാക്കവയൽ എന്നിവർ നേതൃത്വം നൽകി



