LOCAL NEWS

റോഡിലേക്ക് തള്ളിയ പൈപ്പുകൾ ഗതാഗതഭീഷണി ഉയർത്തുന്നതായി പരാതി

തിരുവമ്പാടി : മലയോര മേഖലയിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ ഗതാഗത ഭീഷണി ഉയർത്തുന്നതായി പരാതി.ഒരു നിയന്ത്രണവുമില്ലാതെ റോഡരികിൽ ഇറക്കിയ പൈപ്പുകൾ പലയിടങ്ങളിലും റോഡിലേക്ക് തള്ളിനിൽക്കുകയാണ്.

കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ്, തിരുവമ്പാടി-പുന്നക്കൽ റോഡ് തുടങ്ങി മേഖലയിലെ പ്രധാന റോഡുകളിലെല്ലാം ഇങ്ങനെ പൈപ്പുകൾ അലക്ഷ്യമായി ഇറക്കിയിരിക്കുകയാണ്. മാസങ്ങൾ പിന്നിട്ടിട്ടും പൈപ്പിടൽപ്പണികൾ ആരംഭിച്ചിട്ടില്ല. കൊടും വളവുകളുള്ള തിരുവമ്പാടി-മുക്കം റോഡിൽ പയ്യടിമുക്ക് ഭാഗത്ത് റോഡ് കൈയടക്കിയ നിലയിലാണ് പൈപ്പുകൾ. രാത്രി പൈപ്പിൽത്തട്ടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com