
താമരശ്ശേരി : ടൂറിസ്റ്റ് ബസിന്റെ പ്രൊമോഷന് വേണ്ടി, ഓടുന്ന ബസിന് മുകളിൽക്കയറിയും വശങ്ങളിലും വാതിലിലും തൂങ്ങിയും മുൻവശത്തെ ചില്ലിന് മുകളിൽ ഇരുന്നുമെല്ലാം യാത്രചെയ്യുന്ന വീഡിയോ പുറത്തായതോടെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്.
താമരശ്ശേരിയിലാണ് ഏതാനും കൗമാരക്കാരും യുവാക്കളും ബസിൽ അപകടകരമായ വിധത്തിൽ യാത്രചെയ്ത് വീഡിയോ ചിത്രീകരിച്ച് അത് പ്രചരിപ്പിച്ചത്. സംഭവം പരിശോധിച്ച് എ.എം.വി.ഐ. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായി കൊടുവള്ളി എം.വി.ഐ. സി.കെ. അജിൽകുമാർ അറിയിച്ചു.
വാഹനത്തിൽ നിശ്ചിത കളർകോഡ് ലംഘിച്ച് പതിച്ച ഗ്രാഫിക്സുകൾ നീക്കം ചെയ്യാനും നിർദേശം നൽകിയതായും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരേ കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.



