KOODARANCHILOCAL NEWS

മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു

മരഞ്ചാട്ടി :കുട്ടികൾക്ക് പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമാക്കി കൊണ്ട് മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു .ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. കുര്യൻ താന്നിക്കൽ നിർവഹിച്ചു .യോഗത്തിൽ മരഞ്ചാട്ടിയിലെ ജനപ്രതിനിധികൾ, സ്കൂൾ പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സ്കൂൾ സ്റ്റാഫ് അംഗമായ തോമസ് പോൾ ആണ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

രാവിലെ ഏഴുമണിമുതൽ 9 മണി വരെയാണ് പരിശീലനം . പ്രസ്തുത ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് . മാർട്ടിൻ കാവുങ്കൽ , അധ്യാപകരായ ബിന്ദു വടുക്കൂട്ട്, ഷിബിൽ ജോസ് , പി ടി എ പ്രതിനിധി മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com