KODANECHERYLOCAL NEWS

കെ-സ്മാർട്ട് മൊബൈൽ ആപ്പ് കേരളപ്പിറവി ദിനത്തോടെ യാഥാർഥ്യമാകും – മന്ത്രി എം.ബി.രാജേഷ്

കോടഞ്ചേരി:തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ- സ്മാർട്ട് മൊബൈൽ ആപ്പ് കേരള പിറവി ദിനത്തോടെ യാഥാർഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറപ്പറ്റയിൽ പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. ഇവയെല്ലാം ഒരു ആപ്പിലേക്ക് മാറ്റുന്നത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും സേവനവും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ചന്ദ്രൻ.സി. റിപ്പോർട്ട് അവതരിപ്പിച്ചു, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിട്ടാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറപ്പറ്റയിൽ ആധുനിക രീതിയിൽ പുതിയ പാലം നിർമ്മിക്കുന്നത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വികസന കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യകാര്യ ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ കെ.പി. നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com