KODANECHERYLOCAL NEWS

മുന്നറിയിപ്പുകളെ അവഗണിച്ച് പതങ്കയത്തേക്ക് സഞ്ചാരികളുടെ പ്രവാഹം.

കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം കാണാൻ മുന്നറിയിപ്പുകളെ അവഗണിച്ച് ഇന്നും സഞ്ചാരികളുടെ പ്രവാഹം. സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ തിരക്കു കാരണം പലപ്പോഴും ഗതാഗത തടസ്സവും നേരിട്ടു.പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധം സഞ്ചാരികൾ പെരുമാറുന്നതായി പരാതിയും ഉയരുന്നുണ്ട്.

സമീപപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിൽ കയറി കൊക്കോ അടക്കമുള്ള കാർഷിക ഉത്പന്നങ്ങൾ പറിച്ചു കൊണ്ടുപോകുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. പതങ്കയം വെള്ളച്ചാട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണ്. വെള്ളച്ചാട്ടത്തിന് സമീപത്തായി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ച് നൂറുകണക്കിനാളുകളാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com