LOCAL NEWSMUKKAM

അരിക്കൊമ്പൻ ദൗത്യസംഘം തലവൻ അരുൺ സക്കറിയക്ക് നാടിന്റെ ആദരവ്

മുക്കം :ഇടുക്കി ചിന്നക്കനാലിൽ നിരന്തരം പ്രശ്നം വിതച്ച അരിക്കൊമ്പൻ ആനയെ പിടികൂടി മാറ്റിപാർപ്പിച്ച അരികൊമ്പൻ ദൗത്യതിന് നേതൃത്വം നൽകിയ വനംവകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ ആദരിച്ചു.മണാശേരിയിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷനായി. കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനവും ഉപഹാരം സമർപ്പണവും നടത്തി.

മുക്കം മേഖല മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപഹാരം ദിപു പ്രേമനാഥും മലബാർ ഗോൾഡ് വക ഉപഹാരം അജീഷും നൽകി. ചടങ്ങിൽ അരുൺ സക്കറിയയുടെ ജീവിത യാത്രകൾ വിചാരിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. ലിന്റോ ജോസഫ് എംഎൽഎ. വി കുഞ്ഞൻ, നഗരസഭ കൗൺസിലർമാരായ രജനി. M. വി, രാജൻ എടോനി ലൈബ്രറി കൗൺസിൽ പ്രതിനിധി അലി ഹസ്സൻ, എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി വി രവീന്ദ്രൻ, പി. പ്രേമൻ, രവി മാസ്റ്റർ പവിത്രം, അശോകൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഇ പി ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് ശബരി മണാശ്ശേരി യുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com