LOCAL NEWS

പരിസ്ഥിതി ദിനം ആചരിച്ചു

കൂടരഞ്ഞി : ഒരു കുട്ടിക്ക് ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും എൻഎസ്എസ് വളണ്ടിയർമാരുടെയും സഹായത്തോടെ ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ 101 തേക്കുംതൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ലിബിൻ നരിവേലിയിൽ തേക്കും തൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സജി ജോൺ, ഓയിസ്ക പ്രസിഡണ്ട് ഷാജി കടമ്പനാട്ട് , സെക്രട്ടറി ഷൈജു കോയിനിലം, പ്രോഗ്രാം ഡയറക്ടർസ് ആയ ജോയിസ് പെണ്ണാപറമ്പിൽ, ജോയ് ആലുങ്കൽ, അധ്യാപക പ്രതിനിധികളായ വിനോദ് ജോസ്, ദിലീപ്, സൗമ്യ,ഓയിസ്ക മെമ്പർമാരായ അവറാച്ചൻ വെട്ടിക്കൽ, ജോബി പുതിയടത്ത്, ജോസ് മണിമലതറപ്പിൽ, സജി പെണ്ണാപറമ്പിൽ, ജയ്മോൻ മാതാളികുന്നേൽ, ബാബു ഐക്കരശ്ശേരി, അജു പ്ലാക്കാട്ട്, സിജോ മച്ചു കുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com