KOODARANCHILOCAL NEWS

കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ 1ാം വാർഡ് കരിങ്കൂറ്റിയിലെ സിജോ ഈന്തുക്കല്ലേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സിപിഐഎം കൂടരഞ്ഞി ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി സന്ദർശിച്ചു.

ലോക്കൽ കമ്മിറ്റി അംഗം വൈശാഖ് എംവി ബ്രാഞ്ച് സെക്രട്ടറി രാധകൃഷ്ണൻ,സുരേഷ് ,ബിനിൽ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് സന്ദർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് വീടിന് ഭീഷണിയായി സംരക്ഷണ ഭിത്തി പൂർണമായും ഇടിഞ്ഞ് വീണത്.ഇതേ തുടർന്ന് വീടിന്റെ ഒരുഭാഗത്ത് വിള്ളലും രൂപപ്പെട്ടു.അടിയന്തിരമായ സഹയം ലഭ്യമാക്കാൻ ഇടപ്പെടുമെന്ന് സ്ഥലം സന്ദർശിച്ച സിപിഐഎം നേതാക്കൾ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com