LOCAL NEWS

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) താമരശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു നരിക്കുനി നെടിയനാട് എ യു പി സ്കൂളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കെ പ്രദീപൻ പതാക ഉയർത്തി കെ പ്രദീപൻ നിധിൻ ദേവസ്യ ഷമീറ പുതുപ്പാടി വന്ദീപ് രാജു കെ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു ജിൽസൺ ജോൺ രക്തസാക്ഷി പ്രമേയവും ലെനിൻ ദാസ് ബാബു പി അനുശോചന പ്രമേയവും അവതരിപ്പിച്ചുഏരിയ സെക്രട്ടറി കെ വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രജി ടി എസ് വരവ് ചെലവ് കണക്കും സംസ്ഥാന കമ്മിറ്റി അംഗം ഇ സുനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാകമ്മിറ്റി അംഗങ്ങളായ ഇ വിശ്വനാഥൻ ഷാജി ബാലുശ്ശേരി പി രാജൻ ജനാർദ്ദനൻ തിരുവമ്പാടി സെലീന പി സി ടി അബ്ദുൽ ഗഫൂർ സി ഐ ടി യു താമരശ്ശേരി ഏരിയ സെക്രട്ടറി ടി സി വാസു എൻ കെ സുരേഷ് അജിത കെ വി എന്നിവർ സംസാരിച്ചു യാത്രയയപ്പ് സമ്മേളനംകെ സി ഇ യു ജില്ലാ കമ്മിറ്റിയംഗം ടി പി മുരളീധരൻ ഉദ്ഘാടനം ചെയ്തു വന്ദീപ് രാജു കെ അദ്ധ്യക്ഷനായിരുന്നു ഭാരവാഹികൾ : വന്ദീപ് രാജു കെ (പ്രസിഡണ്ട് ) ലെനിൻ ദാസ് ബാബു പി, റിൽജ ടി കെ , സജീഷ് കെ ജി, മുഹമ്മദ് ഷബീർ പി ലത പി സി(വൈസ് പ്രസിഡണ്ടുമാർ) കെ വിജയകുമാർ (സെക്രട്ടറി) ജിൽസൺ ജോൺ , രജി ടി എസ് ജിതിൻ മൈക്കിൾ , ലിജു വി , സ്മിജിന പി (ജോയിന്റ് സെക്രട്ടറിമാർ ) അജിത കെ വി (ട്രഷറർ)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com