LOCAL NEWS

ശ്രീ അന്ന പോഷൺ മാഹ് എന്ന പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുവമ്പാടി : ശ്രീ അന്ന പോഷൺ മാഹ് എന്ന പദ്ധതിയുടെ ഭാഗമായി സേക്രഡ് ഹാർട്ട്‌ ഹയർ സെക്കന്ററി സ്കൂളിലെ NSS വൊളണ്ടിയർമാർ തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ സാറിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ നടന്നു. ചെറു ധന്യങ്ങളെക്കുറിച്ചും ജൈവ കൃഷി രീതികളെക്കുറിച്ചും മില്ലറ്റുകൾക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചുമായിരുന്നു ചർച്ച ചെയ്തത്.

ഭക്ഷ്യ – കാർഷിക ഓർഗനൈസേഷനും ഐക്യരാഷ്ട്രസഭയും 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതിന്റെ കാരണം തിനയുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. എങ്ങനെ യുവ തലമുറയെ കൃഷിയിലേക്ക് നയിക്കാമെന്നും പുതിയ ടെക്നോളജി ഉപയോഗിച്ചു തന്നെ ജൈവ കൃഷിരീതികളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും മനസ്സിലാക്കിത്തന്നു.വോളണ്ടിയേഴ്‌സ് ആയ അലെൻ ഷൈൻ, ആകാശ് പ്രിൻസ്, അനുഗ്രഹ, കൃഷ്ണ പുഷ്പരാജ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com