News

സി ഡി എസ് പൊതുയോഗവും കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി

തിരുവമ്പാടി :ഇരുപത്തിയഞ്ചാമത് കുടുംബശ്രീ വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ സിഡിഎസ് നടത്തിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന സിഡിഎസ് പൊതുയോഗത്തിൽ വെച്ച് വിതരണം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന സിഡിഎസ് പൊതുയോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.

സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി സിഡിഎസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവമ്പാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ എൽ.ഇ.ഡി ഖദീജ താഴത്തെതിലിനു തിരുവമ്പാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് കൈമാറി.

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ മിക്സർ ഗ്രൈൻഡർ രണ്ടുപേർക്ക് മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ഹനീഫ ആച്ചപറമ്പിൽ നൽകി. മൂന്നാം സമ്മാനമായ ബിരിയാണിപോട്ട് മൂന്നുപേർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണൻ നൽകി. കൂടാതെ 19 പേർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. സിഡിഎസ് വാർഷികത്തോടനുബന്ധിച്ച് നടത്തിയ വർണ്ണാഭമായ ഘോഷയാത്രയിൽ മത്സരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എ ഡി എസുകൾക്കുള്ള ക്യാഷ് പ്രൈസ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.വിവിധ വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച് സമ്മാനാർഹരായവർക്കുള്ള ക്യാഷ് പ്രൈസ് വിതരണവും നടത്തി. 2022 23 കാലയളവിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയായിരുന്ന രഞ്ജിനി ടി ക്കുള്ള യാത്രയയപ്പ് പൊതുസഭ യോഗത്തിൽ നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ റംല ചോലക്കൽ കെ എം മുഹമ്മദലി, കെ ഡി ആന്റണി രാജു അമ്പലത്തിങ്കൽ മഞ്ജു ഷിബിൻ ബീന ആറാം പുറത്ത്, രാധാമണി ദാസൻ, ഷൈനി ബെന്നി,, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് മെമ്പർ സെക്രട്ടറി ഇൻ ചാർജ് റീന സി എം കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ നീന സുരൻ എം കെ കുടുംബശ്രീ സിഡിഎസ് മെമ്പർമാർ എന്നിവർ സംസാരിച്ചു.മേഴ്സി ടോം സ്വാഗതവും സിന്ധു അജീഷ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com