LOCAL NEWS

തീരാ ദുരിതമായി കൂടരഞ്ഞി – തിരുവമ്പാടി യാത്ര

കൂടരഞ്ഞി : എന്ന് തീരും ഈ ദുരിത യാത്ര. മാസങ്ങളോളമായി ചവലപ്പാറ ഭാഗത്തെ കലുങ്ക് നിർമ്മാണം പൂർത്തിയായിട്ട്. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലാതെ ഇഴയുകയാണ് തിരുവമ്പാടി കൂടരഞ്ഞി റോഡിന്റെ പ്രവർത്തി, പൊട്ടിപ്പൊളിഞ്ഞ് കുളമായി മാറിയ റോഡിലൂടെയുള്ള യാത്രയിൽ ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി.ജല്‍ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായി എടുത്ത കുഴികളിൽ വാഹനങ്ങൾ കുടുങ്ങുന്നത് നിത്യസംഭവമായി കുടിവെള്ള പദ്ധതിക്കായി എടുത്ത പല സ്ഥലങ്ങളിലും കൃത്യമായ രീതിയില്‍ കുഴി മൂടാത്തത് അപകടങ്ങൾക്ക് കാരണമായി. റോഡിന് സംരക്ഷണ ഭിത്തിയും, സൈഡ് ഭിത്തിയും ഇല്ലാത്തതിനാല്‍ ഇനിയും അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com