LOCAL NEWS

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

പുതുപ്പാടി: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) മരണപ്പെട്ടത്.
കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്നില്‍ വച്ച് ഇന്നലെയാണ് സുരേന്ദ്രന് കടന്നൽ കുത്തേറ്റത്. ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കേയാണ് മരണം സംഭവിച്ചത്.
മാതാവ്: പരേതയായ കാർത്ത്യായനി
ഭാര്യ: ശ്രീജയ
മകൻ: അർജുൻ
സഹോദരങ്ങൾ: സുജാത, സതി, സഹദേവൻ, ശിവരാമൻ

സംസ്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com