
മലയമ്മ: വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി.വെണ്ണക്കോട്- അമ്പലമുക്ക് ചെറുണ്ണി പൊയിൽ വിജയന്റെ ഓട്ടോ കഴിഞ്ഞദിവസം രാത്രി വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി സാമൂഹ്യ ദ്രോഹികൾ നശിപ്പിക്കുകയും വീടിൻ്റെ ചുറ്റുപാടും നാശനഷ്ടങ്ങൾ വരുത്തി തീയ്യിടുകയും ചെയ്തു.
ഈ സമയത്ത് വിജയനും കുടുംബവും വീട്ടിലില്ലായിരുന്നു രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിന് പോയ നേരത്തായിരുന്നു വീടിന് നേരെ അക്രമണം ഉണ്ടായത്.ഇതിനു മുമ്പും ഈ പ്രദേശത്തെ മറ്റൊരു വ്യക്തിയുടെ രണ്ട് മാസം പ്രായമായ നാൽപതോളം വരുന്ന കപ്പ കൂടങ്ങളും സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചിരുന്നു. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി അമ്പലമുക്ക് അങ്ങാടിയും ബസ് സ്റ്റോപ്പിലും, അമ്പലമുക്കിലെ ക്ഷേത്രപരിസരവും കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജമദ്യ വിൽപ്പനയും ലഹരി വസ്തുക്കളുടെ വിൽപ്പനയും ദിനംപ്രതി കൂടി കൂടി വരുന്നതും ലഹരി വസ്തുക്കൾ വാങ്ങുന്നതിന് വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാത്ത പല വിധത്തിലുള്ള ആവശ്യക്കാർ അമ്പലമുക്കിൽ എത്തുന്നതും നാട്ടുകാരിൽ ദിനംപ്രതി ഭീതി വളർത്തി കൊണ്ടിരിക്കുന്നു.ഇതിനെതിരെ തടുത്ത നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



