
തിരുവമ്പാടി:കൈതപ്പൊയിൽ- അഗസ്‌ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിങ് നടക്കുന്നതിനാൽ കറ്റ്യാട് മുതൽ കോടഞ്ചേരി വരെ ഗതാഗതം പൂർണമായി 23.11.2023 മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചിരിക്കുന്നു.ആയതിനാൽ തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കററ്യാട് നിന്നും പുല്ലൂരാംപാറ മലയോര ഹൈവെ വഴി കോടഞ്ചേരിയ്ക്കും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.



