
ഓമശ്ശേരി : മുസ്ലിം ലീഗിലെ പി.അബ്ദുൽ നാസർ മുന്നണി ധാരണ പ്രകാരം പ്രസിഡണ്ട് സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്.പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ 13 വോട്ടിനാണ് പി.കെ.ഗംഗാധരൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 12 അംഗങ്ങളാണുള്ളത്.എൽ.ഡി.എഫിന് 6 അംഗങ്ങളുണ്ട്.ഒരു സ്വതന്ത്രാംഗവും.അസുഖ ബാധിതയായതിനാൽ എൽ.ഡി.എഫിലെ ഒരംഗത്തിന് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായില്ല.വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ഗംഗാധരൻ നിലവിൽ കോൺഗ്രസ് ബ്ലോക് വൈസ് പ്രസിഡണ്ടാണ്.



