
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ-അകമ്പുഴ റോഡിൽ അപകടകരമായ നിലയിൽ വൈദ്യുതക്കമ്പികൾ. വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയിലാണ് കൈയെത്തും ദൂരത്തിൽ വൈദ്യുതക്കമ്പികൾ. ഒട്ടേറെ കർഷക കുടുബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
ജീപ്പും ലോറിയും ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഭീഷണിയാണ് താഴ്ന്നുകിടക്കുന്ന വൈദ്യുതക്കമ്പികൾ. കക്കാടംപൊയിൽ ബദൽറോഡാണിത്.കെ.എസ്.ഇ.ബി. കൂമ്പാറ സെക്‌ഷന്റെ അധീനതയിലുളള പ്രദേശമാണിത്. ഒട്ടേറെത്തവണ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും ഒരുമാസമായിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു



