LOCAL NEWSMUKKAMNews

നിശ്ശബ്ദതയുടെ വാചാലതയിൽ അവർ സുമംഗലികളായി

മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴിയിൽ നടന്ന ഈ കല്യാണം ഏറെ വ്യത്യസ്തവും കൗതുകവും നിറഞ്ഞതുമായിരുന്നു. കല്യാണത്തിന് എത്തിയവരിൽ ഭൂരിപക്ഷം ആളുകളും സംസാരിച്ചിട്ടും ബഹളം ഇല്ലാത്തൊരു കല്യാണം. അഗസ്ത്യൻമുഴി സ്വദേശി ജുനൈസിന്റെയും പുവ്വാട്ടുപറമ്പ് സ്വദേശിനി റിൻഷാനയുടെയും വിവാഹമാണ് വ്യത്യസ്തമായത്.

കല്യാണ വീട്ടിൽ എത്തിയവർ പരസ്പരം സംസാരിച്ചിട്ടും കല്യാണ വീട് പൊതുവേ നിശ്ശബ്ദം. ചെക്കനും പെണ്ണും മാത്രമല്ല കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ ഭൂരിപക്ഷം ആളുകളും ബധിരരും മൂകരുമായിരുന്നു. കൂടുംബസമേതം എത്തിയ ഇത്രയും ആളുകൾ ഒരുമിച്ചുകൂടി മുഖ ഭാവങ്ങൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും സംസാരിച്ചു. ജുനൈസിന്റെ സഹോദരി ജസ്നയുടെയും ഓമശേരി അമ്പലക്കണ്ടി സ്വദേശി വലീദിന്റെയും വിവാഹവും ഇതോടൊപ്പം നടന്നിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com