LOCAL NEWSNews

പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതികളിലൂടെ പരമാവധി ഊർജം സംസ്ഥാനത്തിനുള്ളില്‍ത്തന്നെ ഉത്പാദിപ്പിക്കുകയെന്ന സംസ്ഥാന സർക്കാർ നയത്തിന്‍റെ ഭാഗമായി സ്ഥാപിച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിനു സമർപ്പിക്കും.

ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ, ചെമ്പനോട വില്ലേജുകളിലായാണ് പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച്‌ പ്രതിവർഷം 24.70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 82.77 കോടി രൂപയാണ് പദ്ധതി ചെലവ്.

കോഴിക്കോട് ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെയും കുറ്റ്യാടി ഓഗ്‌മെന്‍റേഷൻ പദ്ധതിയുടെയും ഭാഗമായ കക്കയം പവർഹൗസില്‍ നിന്നും വൈദ്യുതി ഉത്പാദനം കഴിഞ്ഞുള്ള വെള്ളം പെരുവണ്ണാമൂഴി ജലസംഭരണിയിലേക്കാണ് എത്തിച്ചേരുന്നത്.

ഇതില്‍ ജലസേചനത്തിന്‍റെയും കുടിവെള്ളത്തിന്‍റേയും ആവശ്യം കഴിഞ്ഞ് അധികം വരുന്ന വെള്ളം വൈദ്യുതി പദ്ധതിക്കായി ഉപയോഗിക്കും. ശേഷം ബാക്കി വരുന്ന വെള്ളം കുറ്റ്യാടി പുഴയിലേക്ക് തുറന്നുവിടും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com