LOCAL NEWS

എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്;
പുത്തൂർ സെക്ടർ ജേതാക്കൾ

ഓമശ്ശേരി :
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ
പുത്തൂർ സെക്ടർ ജേതാക്കളായി.
മേപ്പള്ളിയിൽ രണ്ടു ദിവസമായി നടന്ന സാഹിത്യോത്സവിൽ
ആയിരത്തിൽ പരം മത്സരാർഥികൾ മാറ്റുരച്ചു.
703 പോയിന്റുകൾ നേടി പുത്തൂർ സെക്ടർ ഒന്നും 532 പോയിന്റ്റുകളോടെ തിരുവമ്പാടി സെക്ടർ രണ്ടും 529 പോയിന്റുകൾ നേടി ഓമശ്ശേരി സെക്ടർ മൂന്നും സ്ഥാനങ്ങൾ നേടി.
സർഗ്ഗ പ്രതിഭയായി ഹാഫിള് മുഹമ്മദ്‌ വജീഹ് തിരുവമ്പാടിയേയും
കലാ പ്രതിഭയായി
മുഹമ്മദ്‌ സിനാൻ പുത്തൂരിനെയും
തെരഞ്ഞെടുത്തു.

ഓമശ്ശേരി സോൺ യുവജന സാഹിത്യോത്സവിൽ അമ്പലക്കണ്ടി, തിരുവമ്പാടി,കൂടത്തായി സർക്കിളുകൾ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.

കേരള മുസ്ലിം ജമാഅത് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ  കെ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സി കെ റാഷിദ്‌ ബുഖാരി
അനുമോദന പ്രഭാഷണം നടത്തി.
പുതിയ കാലത്തെ മികച്ച പ്രതോരോധ മാർഗങ്ങാളാണ് കലയും സാഹിത്യവുമെന്നും
പുതിയ കാലത്ത് അനീതികൾ പെരുകുമ്പോൾ അത്തരം സാഹചര്യങ്ങളിൽ മൂർച്ചയുള്ള ആശയങ്ങളെ സൃഷ്ടിക്കാൻ വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി
അധ്യക്ഷത വഹിച്ചു.
സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ കെ മുഹമ്മദ്‌ സഖാഫി പ്രാർത്ഥന നടത്തി.
സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുശ്ശുകൂർ സഖാഫി,എസ് എസ് എഫ് കോഴിക്കോട് സൗത്ത് പ്രസിഡന്റ് ശാദിൽ നൂറാനി,
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറിമാരായ റാഷിദ് പുല്ലാളൂർ,
റാഷിദ് റഹ്മതാബാദ്,
കേരള മുസ്ലിം ജമാഅത് കൊടുവള്ളി സോൺ പ്രസിഡന്റ് നാസർ സഖാഫി,
കേരള മുസ്ലിം ജമാഅത് മുക്കം സോൺ സെക്രട്ടറി കരീം,
എസ് വൈ എസ് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി ഇസ്ഹാഖ് മാസ്റ്റർ,
സ്വാഗത സംഘം ചെയർമാൻ
അബ്ദുന്നൂർ സഖാഫി സംസാരിച്ചു.
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫഹീം, നൗഫൽ
മഹല്ല് പ്രസിഡന്റ് ബഷീർ സഖാഫി,
വി ഹുസൈൻ മാസ്റ്റർ,
എ കെ നജ്മുദ്ധീൻ,
സംബന്ധിച്ചു.
പ്രോഗ്രാം സമിതി കൺവീനർ
അഹ്മദ് കൗസർ സ്വാഗത്വും റാഫി ലത്തീഫി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com