
കോഴിക്കോട്: മൂന്ന് മാസമായി ജില്ലയില്‍ നടന്നുവരുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര പര്യടനം പൂർത്തിയായി. 2023 നവംബർ 28 ന് ആരംഭിച്ച പര്യടനം ജില്ലയിലെ 70 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോർപറേഷനിലുമായി 136 സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു.
കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ വിശദീകരിച്ചു നടത്തിയ യാത്രയില്‍ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
ഇന്നലെ മലാപ്പറമ്പില്‍ നടന്ന അവസാന പൊതുയോഗത്തില്‍ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലർമാരായ പി. ഗോപിനാഥ്, എൻ. രാധാകൃഷ്ണൻ, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.



