LOCAL NEWS

തിരുവമ്പാടി-മറിപ്പുഴ റോഡ് നവീകരണം തുടങ്ങി

തിരുവമ്പാടി : കിഫ്ബി സഹായധനത്തോടെ നവീകരിക്കുന്ന തിരുവമ്പാടി-പുല്ലുരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നിർമാണപ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി.108.314 കോടി രൂപയാണ് അടങ്കൽ തുക. 10 മീറ്റർ വീതിയിൽ ആധുനികസൗകര്യങ്ങളോടെയാണ് നവീകരിക്കുന്നത്. അഴുക്കുചാൽ, അമ്പതോളം കലുങ്കുകൾ, നാല് പാലങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ കൊരുപ്പുകട്ടകൾ വിരിച്ച നടപ്പാത, റോഡ് സേഫ്റ്റി എന്നിവയടങ്ങിയതാണ് പദ്ധതി. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ നിർമാണകാലാവധി രണ്ടുവർഷമാണ്.

നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സമീപന റോഡാണിത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ബോസ് ജേക്കബ്, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, മേഴ്‌സി പുളിക്കാട്ട്, കെ.ഡി. ആന്റണി, എസ്. ദീപു, കെ. അബ്ദുൽ അസീസ്, പി.ടി. അബ്ദുൽ അസീസ്, കെ.എം. ബേബി, മഞ്ജു ഷിബിൻ, മനോജ് വാഴേപ്പറമ്പിൽ, ആൻസി സെബാസ്റ്റ്യൻ, സി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com