
മുക്കം:ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി ഇ അരുൺ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ട്രെഷറർ ആദർശ് ജോസഫ്,അഖിൽ കെ പി,മുഹമ്മദ് ഫാരിസ്അഖിൽ പി പി, ഗ്രീഷ്മ തുടങ്ങിയവർ നേതൃത്വം നൽകി.
പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് വിജ്ഞാപനം ഇറക്കിയ ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്ഐ തിരുവമ്പാടി ഏരിയ സെക്രട്ടറി മുഹമ്മദ് ഫാരിസ്,ജില്ലാ കമ്മിറ്റി അംഗം മിഥുൻ സാരംഗ്, ഏരിയ പ്രസിഡന്റ് അഭി. ഇ, ഏരിയ വൈസ് പ്രസിഡന്റ് ഫസിൽ ശരീഫ്, തുടങ്ങിയവർ സംസാരിച്ചു.


