
തിരുവമ്പാടി: ഇന്ന്പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തിരുവമ്പാടി സെക്ഷൻ പരിധിയിൽ പല സ്ഥലങ്ങളിലും ലൈനിൽ മരം വീണ് പോസ്റ്റുകൾ പൊട്ടുകയും കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട് ഇവ പൂർണമായും ഓഫ് ചെയ്തശേഷം മാത്രമേ ലൈനുകൾ ചാർജ് ചെയ്യാൻ സാധിക്കുകയുള്ളൂ. ആയതിനാൽ മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്നും. ലൈൻ പൊട്ടിയത് , പോസ്റ്റ് പൊട്ടിയത് , ലൈനിൽ മരം വീണ് കിടക്കുന്നത് തുടങ്ങിയ അപകടമുള്ളത് ശ്രദ്ധയിൽ പെട്ടാൽ (ലഭ്യമെങ്കിൽ പോസ്റ്റ് നമ്പർ സഹിതം ) അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
+914952252092, +919496010735



