
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ നടന്ന പഠനോൽസവത്തിൽ ഗണിതത്തിലെ ചതുഷ്ക്രിയകൾ പ്രയോഗവൽക്കരിക്കാനുള്ള കുട്ടിപ്പീട്യ ശ്രദ്ധേയമായി.സ്കൂൾ ഗ്രൗണ്ടിലെ പ്രത്യേകം സജജമാക്കിയ പവലിയനിലാണ് കുട്ടിപ്പീട്യ ഒരുക്കിയത്. കച്ചവടക്കാരും ഉപഭോക്താക്കളുമെല്ലാം കുട്ടികളായിരുന്നു. വാർഡ് മെംബർ എ പി ബീന കുട്ടിപ്പീട്യ ഉദ്ഘാടനം ചെയ്തു.പഠനോൽസവത്തിൻ്റെ ഭാഗമായി പഠനോൽപന്ന പ്രദർശനം, പരീക്ഷണം, സ്കിറ്റ്, ലൈവ് പത്ര റിപ്പോർട്ടിംഗ്, എൻഡോവ്മെൻ്റ് വിതരണം എന്നിവ നടന്നു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്ത്തി പഠനോൽസവം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് എസ് പ്രജിത്ത്, എസ് എം സി ചെയർമാൻ കെ സുരേഷ്, എം പി ടി എ ചെയർപേഴ്സൺ എം എൻ രഞ്ജിനി, പ്രധാനാധ്യാപിക കെ എസ് രഹ്നമോൾ പ്രസംഗിച്ചു.പി സ്മിന, കെ ശോഭന, ടി പി സനിത, വി ആര്യ, കെ അഹമ്മദ് ഷാഫി നേതൃത്വം നൽകി.



