KODANECHERYLOCAL NEWS

മാവോയിസ്റ്റ് ഭീഷണി: കോടഞ്ചേരി പഞ്ചായത്തിലെ ബൂത്തുകളിൽ ഇന്നും നാളെയും കർശന പൊലീസ് സുരക്ഷ

കോടഞ്ചേരി:പഞ്ചായത്തിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ആറ് ബൂത്തുകളിൽ ഇന്നും നാളെയും പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തും. ചെമ്പുകടവ് ഗവ.യുപി സ്കൂളിൽ മൂന്ന് ബൂത്തുകളിലും നൂറാംതോട് എഎംഎൽപി സ്കൂളിലെ മൂന്ന് ബൂത്തുകളിലുമാണു കനത്ത സുരക്ഷ ഒരുക്കുന്നത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേന്ദ്ര സേനയുടെ ഉൾപ്പെടെ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. ബൂത്തും പരിസരവും മുഴുവൻ സമയ നിരീക്ഷണത്തിലായിരിക്കും.ഈ ബൂത്തുകളിൽ എട്ട് സായുധ സേനാംഗങ്ങളും രണ്ട് പൊലീസും നാല് സ്പെഷൽ പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. കൂട‌ാതെ പ്രത്യേക പൊലീസ് പട്രോളിങ്ങും ഉണ്ടാകും. ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളുകളിൽ എത്തി പരിശോധന നടത്തി. നാഗാലാൻഡിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ‍‍‍‍‍ സേനാംഗങ്ങൾ കോടഞ്ചേരിയിൽ എത്തിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com