
മുക്കം : വേനൽ കടുത്തതോടെ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് മലയോരമേഖലകളിൽ അനുഭവപ്പെടുന്നത്. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കം മുനിസിപ്പാലിറ്റിയിൽ അടക്കം മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് കെ വി വി ഇ എസ് തിരുവമ്പാടി നിയോജകമണ്ഡലം നേതൃത്വ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ട
മുക്കം വ്യാപാരഭവനിൽ നടന്ന യോഗം ജില്ലാ ഉപാധ്യക്ഷൻ റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി പ്രേമൻഅധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, ട്രഷറർ എം ടി അസ്ലം, പി ടി ഹാരിസ്, അലി അക്ബർ, അബ്‌ദുൾ മജീദ്,ബി മൊയ്‌ദീൻകുട്ടി,മുഹമ്മദ് പാതിപ്പറമ്പിൽ, റഹീം അടിവാരം,ബേബി വർഗീസ്,ഷെരീഫ് അമ്പലക്കണ്ടി, ഫൈസൽ ടി പി, ജോൺസൺ വയലിൽ , എ ഓ ബെന്നി, ജയ്സൺ തോമസ് എന്നിവർ സംസാരിച്ചു.



