LOCAL NEWS

മലയോരത്ത് കുളിര്‍മ തേടി വിനോദ സഞ്ചാരികളുടെ ഒഴുക്ക്

തിരുവമ്പാടി: കനത്ത ചൂടിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖല ചുട്ടുപൊള്ളുമ്പോൾ കുളിര്‍മ തേടി മലയോര ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക്. വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ കുടുംബ ടൂറിസ്റ്റുകളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും.വയനാടന്‍ അന്തരീക്ഷമുളള മലനിരകളും കോടമഞ്ഞും പുഴകളും വെളളച്ചാട്ടങ്ങളും സമൃദ്ധമായ കൃഷിയിടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിരമണീയമായ കക്കാംടംപൊയില്‍, തോട്ടപ്പളളി, കോഴിപ്പാറ വെളളച്ചാട്ടം, പൂവാറന്‍തോട്, ഉറുമി, അരിപ്പാറ വെളളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെളളച്ചാട്ടം, തുഷാരഗിരി, തിരുവമ്പാടി തുമ്പക്കോട്ട്മല, മറിപ്പുഴ എന്നിവിടങ്ങളിലേക്കാണ് വിദൂരങ്ങളില്‍നിന്നടക്കം ആളുകളെത്തുന്നത്.ബൈക്കുകളിലും കാറുകളിലും ടൂറിസ്റ്റ് ബസുകളിലുമായാണ് സഞ്ചാരികളുടെ വരവ്. എല്ലായിടങ്ങളിലും ഗതാഗത സൗകര്യവും റിസോര്‍ട്ട്, ഹോം സ്റ്റേ സംവിധാനങ്ങളും ഉളളതാണ് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വന്യമൃഗ ഭീതികള്‍ക്കിടയിലും സഞ്ചാരികളുടെ ഒഴുക്കിന് പഞ്ഞമില്ല.

ഓ​ര്‍​ക്കു​ക അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു

അ​പ​ക​ട​ങ്ങ​ള്‍ എ​റെ പ​തി​യി​രി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല കൂ​ടി​യാ​ണ് മ​ല​യോ​ര​ത്ത്. വെ​ള​ള​ച്ചാ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ ത​ന്നെ ഒ​ന്നാ​മ​ത്തേ​ത്. അ​രി​പ്പാ​റ​യി​ല്‍ മാ​ത്രം ഇ​തി​ന​കം 25 ല​ധി​കം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.വ​ഴു​വ​ഴു​പ്പു​ള​ള പാ​റ​ക്കൂ​ട്ട​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തു​ന്ന മ​ല​വെ​ള​ള​പ്പാ​ച്ചി​ലു​മാ​ണ് പ്ര​ധാ​ന ഹേ​തു. ക​ക്കാ​ടം​പൊ​യി​ല്‍, പൂ​വാ​റ​ന്‍​തോ​ട് പ്ര​ദേ​ശ​ങ്ങ​ള്‍ ചു​രം ക​ണ​ക്കെ​യു​ള​ള ച​രി​വു​ക​ളും വ​ള​വു​ക​ളു​മു​ള​ള മേ​ഖ​ല​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ കൊ​ക്ക​ക​ള്‍ അ​പ​ക​ട​ക്കെ​ണി​ക​ളാ​ണ്. ഒ​ട്ടേ​റെ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളാ​ണ് അ​ടു​ത്തി​ടെ​യു​ണ്ടാ​യ​ത്.

ഫാം ​വി​സ്റ്റിം​ഗ് പാ​ക്കേ​ജ്ഫാം ​ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല കൂ​ടി​യാ​ണി​ത്. കാ​ര്‍​ഷി​ക സ​മ്പ​ദ് സ​മൃ​ദ്ധി​യും പ്ര​കൃ​തി​ര​മ​ണീ​യ​ത​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളേ​യും നേ​രി​ല്‍ അ​റി​യാ​ന്‍, വി​ഭ​വ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഫാം ​വി​സി​റ്റ് പാ​ക്കേ​ജ് ടൂ​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം കൊ​ടു​വ​ള​ളി ബ്ലോ​ക്ക്ത​ല​ത്തി​ല്‍ മ​ല​യോ​ര ഫാം ​ടൂ​റി​സം പ​ദ്ധ​തി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഫാ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വി​സി​റ്റിം​ഗ് പാ​ക്കേ​ജി​ലൂ​ടെ സാ​ധി​ക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com