
തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ 2013-14 എസ്എസ്എൽസി റീയൂണിയൻ ‘മധുര ചൂരൽ’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ റീ യൂണിയൻ പരിപാടി സെക്രട്ടറി ബിൻസി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷിഹാദ് ആദ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി പി തോമസ് ഉദ്ഘാടനം ചെയ്തു.കെ സി. ജോസഫ്, ബെന്നി. ജോളി, ജിബി എന്നീ അധ്യാപകർ പരിപാടിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു പെയിൻ & പാലിയേറ്റിവ് തിരുവമ്പാടിക്ക് സാമ്പത്തിക സഹായവും. സ്കൂളിന് സ്നേഹ ഉപഹാരവും നൽകി. നൂറോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ സ്നേഹവിരുന്ന് ഒരുക്കുകയും ചെയ്തു.



