
നാരങ്ങാത്തോട് :പതങ്കയം വെള്ളച്ചാട്ടം കാണാനും, ആസ്വദിക്കാനാനും,കുളിക്കാനുമായി ഇന്നും നൂറുകണക്കിന് സഞ്ചാരികളാണ് നാരങ്ങാത്തോട് എത്തിക്കൊണ്ടിരിക്കുന്നത്.
പ്രാദേശിക ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ആണ് പതങ്കയം പോലുള്ള കോടഞ്ചേരിയിലെ വെള്ളച്ചാട്ടങ്ങൾ. അവധി ദിവസമായതിനാൽ സഞ്ചാരികളുടെ വൻതിരക്കാണ് വെള്ളച്ചാട്ടത്തിന്റെ പരിസര പ്രാദേശങ്ങളിൽ അനുഭവപ്പെടുന്നത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ ഏറെയും ഇവിടെ എത്തിച്ചേരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കുടുംബവുമായി എത്തുന്നവർക്ക് കുളിക്കാനും മറ്റുമായി ഏറെ സൗകര്യമുള്ള ഒരു പുഴ കൂടിയാണ് ഇരവപ്പുഴ.
സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിര റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. കുരോട്ടുപാറ,കണ്ടപ്പൻചാൽ,ആനക്കാംപൊയിൽ അടക്കമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങൾക്ക് സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്തതു മൂലം ഗതാഗത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.



