
പുല്ലൂരാംപാറ : കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ഇന്നു വൈകുന്നേരം പെയ്ത മഴയിൽ പുല്ലൂരാംപാറയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിയന്ത്രണം വിട്ട്, കുന്നേൽ സിജോയുടെ വീടിന്റെ മതിലിൽ ഇടിച്ചു. അപകടത്തിൽ കൂടരഞ്ഞി വീട്ടിപ്പാറ ചേക്കാക്കുഴിയിൽ ജിജിയ്ക്ക് പരിക്കേറ്റു. തിരുവമ്പാടി പോലീസും, മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി..അപകടത്തെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ ഫയർ ഫോഴ്സ് കഴുകി വൃത്തിയാക്കി.


