LOCAL NEWS

അറവുമാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ജനകീയമാർച്ച് നടത്തി

കോടഞ്ചേരി:കരിമ്പാലകുന്ന് ഇരുതുള്ളി പുഴയോരത്ത് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധത്തിനും മലിനീകരണത്തിനും പരിഹാരമാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മാർച്ച് നടത്തി. ഈരൂട് എൽ.പി. സ്കൂൾ പരിസരത്തുനിന്ന് തുടങ്ങിയ മാർച്ച് പ്ലാന്റ് പരിസരത്ത് പോലീസ് തടഞ്ഞു. പ്രതിഷേധ യോഗം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയർമാൻ എ.എം. ഫൈസൽ അധ്യക്ഷനായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, വി.കെ. വിനോദ്, സി.കെ. കാസിം, ജോബി ഇലന്തൂർ, ആന്റു മണ്ടകത്ത്, ഷാനു കരിമ്പാലകുന്ന് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com